കൊവിഡ് ബാധിത രോഗികളെ പരിചരിക്കുന്ന നഴ്‌സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: കൊവിഡ് ബാധിച്ച ഏഴ് പേരെ ചികിത്സിച്ച് സുഖപ്പെടുത്തുകയും ഒന്‍പത് പേര്‍ ചികില്‍സയിലിരിക്കുകയും ചെയ്യുന്ന പുണെ നായിഡു ആശുപത്രിയിലെ രോഗികളെ പരിചരിക്കുന്ന നഴ്‌സിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്ന് ആശുപത്രിയിലെ നഴ്‌സായ ഛായ ജഗ്താപുമായാണ് പ്രധാനമന്ത്രി ഫോണ്‍ സംഭാഷണം നടത്തിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുണെ നായിഡു ആശുപത്രിയിലെ നഴ്‌സ് ഛായാ ജഗ്താപിന് ഫോണ്‍ കോള്‍ വന്നത്. അങ്ങേതലയ്ക്കല്‍ പ്രധാനമന്ത്രി സംസാരിക്കുമെന്ന് ഉദ്യോഗസ്ഥ അറിയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ശബ്ദമെത്തി. മറാഠിയിലാണ് പ്രധാനമന്ത്രി സംഭാഷണം തുടങ്ങിയത്. കൊവിഡ് ബാധിച്ചവരെ പരിചരിക്കുന്നതിനിടയില്‍ സ്വന്തം കുടുംബത്തെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്നുണ്ടോയെന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

കുടുംബത്തെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും തന്റെ കടമയാണ് ചെയ്യുന്നതെന്നു ഛായ മറുപടി നല്‍കി. രോഗികള്‍ പരിഭ്രാന്തരാകുന്നുണ്ടോയെന്ന് അടുത്ത ചോദ്യം. എപ്പോഴും അവരോടു സംസാരിക്കുകയും ആശ്വാസവാക്കുകള്‍ പറയാറുണ്ടെന്നും ഛായ പറഞ്ഞു. തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും ആശംസകള്‍ അറിയിച്ച് മോദി സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.

Comments are closed.