കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ ചേലേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ഈ മാസം 21 ന് ദുബായില്‍ നിന്നെത്തിയ ശേഷം വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന 61 കാരന്‍ ഇന്നലെ രാത്രിയാണ് കുഴഞ്ഞു വീണു മരിച്ചത്.

അതേസമയം കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നറിയാന്‍ ശ്രവപരിശോധന നടത്തും. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.

Comments are closed.