മദീന ഹറം ഉള്‍പ്പെടെ ആറ് മേഖലകളില്‍ ശനിയാഴ്ച മുതല്‍ 14 ദിവസത്തേക്ക് 24 മണിക്കൂര്‍ പ്രത്യേക കര്‍ഫ്യൂ

റിയാദ്: കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മുന്‍കരുതലിന്റെ ഭാഗമായി മദീന ഹറം ഉള്‍പ്പെടെ പ്രധാനപ്പെട്ട ആറ് മേഖലകളില്‍ ശനിയാഴ്ച മുതല്‍ 14 ദിവസത്തേക്ക് 24 മണിക്കൂര്‍ പ്രത്യേക കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഹറമിനോട് ചേര്‍ന്നുള്ള ആറ് ഡിസ്ട്രിക്റ്റുകളിലുള്ള മുഴുവന്‍ ആളുകളോടും വീടുകളില്‍ സ്വയം നിരീക്ഷണത്തില്‍ തുടരാനായി മദീന ഡവലപ്‌മെന്റ് അതോറിറ്റിയാണ് ഉത്തരവിട്ടത്.

തുടര്‍ന്ന് ഖുര്‍ബാന്‍, ബനിദഫര്‍, ഷുറയ്ബാത്ത്, ജുമുഅ എന്നീ മേഖലകളിലും ബനീകുദ്റ, ഇസ്‌കാന്‍ എന്നിവയുടെ ഒരു ഭാഗത്തുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അസുഖം ഇല്ലെന്ന് സ്ഥിരീകരിക്കാന്‍ 14 ദിവസം ആവശ്യമാണ്.

അതേസമയം അവശ്യ സേവനങ്ങളായ മരുന്ന്, വെള്ളം, ഭക്ഷണം എന്നീ ആവശ്യങ്ങള്‍ക്കായി രാവിലെ ആറ് മുതല്‍ ഉച്ചക്ക് മൂന്ന് വരെ പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. ഈ മേഖലയില്‍ താമസിക്കുന്ന സ്വദേശികളും വിദേശികളും ഈ അതിര്‍ത്തി വിടുന്നതും മറ്റുള്ളവര്‍ ഈ മേഖലയില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

Comments are closed.