ഖത്തറില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു ; 28 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു
ദോഹ: ഖത്തറില്‍ ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 28 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്ക രോഗം ഭേദമായി. എന്നാല്‍ രാജ്യത്ത് ഇതുവരെ 590 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ബംഗ്ലാദേശുകാരനായ 57 വയസുകാരനാണ് കൊവിഡ് 19 ബാധിച്ച് ഖത്തറില്‍ മരിച്ചത്.
ഇയാള്‍ക്ക് മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. മാര്‍ച്ച് 16ന് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്കി. പിന്നീട് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ പലയിടങ്ങളില്‍ നിന്ന് ഖത്തറില്‍ തിരിച്ചെത്തിയവരും നേരത്തെ രോഗം ബാധിച്ചവരുമായി അടുത്ത് ഇടപഴകിയവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇന്ന് രോഗമുക്തി നേടിയ രണ്ട് പേരും സ്വദേശികളാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച ശേഷം സുഖം പ്രാപിച്ചവരുടെ എണ്ണം 45 ആയി.
Comments are closed.