ലോകത്താകെ കൊവിഡ് മരണം 30,000 കടന്നു ; ഇതുവരെ 6,62,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

വാഷിംഗ്ടണ്‍ : ലോകത്താകെ കൊവിഡ് മരണം 30,000 കടന്നു. ഇതുവരെ 6,62,543 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് . ഇറ്റലിയില്‍ മാത്രം കോവിഡ് 19 ബാധിച്ചുള്ള മരണം 10,023 ആയി. ഇന്നലെ മാത്രം മരിച്ചത് 889 പേരാണ്. അമേരിക്കയില്‍ മരണം 2211 ആയി. 1,23,313 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 19, 187 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

515 പേരാണ് ഇന്നലെ അമേരിക്കയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം അരലക്ഷത്തിലേറെ കോവിഡ് ബാധിതരുണ്ട്. സ്പെയിനില്‍ 5982 പേരും, ഫ്രാന്‍സില്‍ 2314 പേരും, ഇറാനില്‍ 2517 പേരും, ചൈനയില്‍ 3300 പേരും മരിച്ചു. അതേസമയം രോഗം ഭേദമായവര്‍ 1,41,951പേരാണ്. അമേരിക്കയില്‍ രോഗവ്യാപനം ഈ നിലയില്‍ തുടര്‍ന്നാല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അറിയിച്ചു.

Comments are closed.