ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍ വെച്ചാണ് പന്താടുന്നത് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍ വെച്ചാണ് പന്താടുന്നതെന്നും കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണമെന്നും പ്രധാനമന്ത്രി മന്‍കി ബാത്തിലൂടെ പറയുന്നു. കൂടാതെ ലോക്ക്ഡോണിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുകയാണ് അദ്ദേഹം.

അതേസമയം സാമൂഹികഅകലം പാലിക്കുക എന്നാല്‍ ഇതൊരിക്കലും മാനസികമായ അകലത്തിന് കാരണമാകരുതെന്നും നിരീക്ഷണത്തില്‍ കഴിയുന്നവരോടുള്ള മോശം പെരുമാറ്റത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

ഞാന്‍ എന്ത് പ്രധാനമന്ത്രി ആണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. പക്ഷെ ഇതല്ലാതെ മറ്റൊരു വഴിയില്ല. ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ സ്വന്തം ജീവന്‍ വെച്ചാണ് പന്താടുന്നത്. ‘കൊറോണ വൈറസ് ആളുകളെ മരണത്തിലേക്കാണ് നയിക്കുന്നത്. അതുകൊണ്ട് മുഴുവന്‍ ആളുകളും ഒത്തൊരുമയോടെ അതിനെ നേരിടണം. ഇനിയുള്ള ദിവസങ്ങളിലും ആരും ലക്ഷ്മണരേഖ കടക്കരുത്. കൊറോണയെ തോല്‍പിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പോരാളികളില്‍ നിന്ന് നാം പ്രചോദനം ഉള്‍ക്കൊള്ളണം. പ്രത്യേകിച്ച് നഴ്സുമാര്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്ന്’ – പ്രധാനമന്ത്രി വ്യക്തമാക്കി.

Comments are closed.