സൗദിയില്‍ പാലക്കാട് സ്വദേശി മരിച്ചു

ജിസാന്‍ : സൗദി അറേബ്യയിലെ ജിസാനില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു. കുന്നില്‍ ചന്ദ്രന്‍ ( ബാബു -46) ആണ് ജിസാനിലെ ബെയ്ഷില്‍ മരിച്ചത്. 25 വര്‍ഷത്തോളമായി മഹല്ലയിലും അസാമയിലുമായി വര്‍ക്ക്ഷോപ്പ് നടത്തി വരികയായിരുന്നു ചന്ദ്രന്‍.

കുറച്ച് ദിവസമായി രോഗബാധിനായിരുന്ന ഇയാള്‍ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബെയ്ഷ് ജനറല്‍ ആശുപത്രിയില്‍ സുഹൃത്തുക്കള്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗോപാലന്‍ – ദേവകി ദമ്പതികളുടെ മകനാണ്. തുടര്‍ന്ന് ബെയ്ഷ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഊര്‍മ്മിളയാണ് ഭാര്യ . മക്കള്‍: ജ്യോത്സന, ജ്യോതിഷ്.

Comments are closed.