കൊവിഡ് വ്യാപനം : തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ ജോലിയും ആഹാരവും പോലും ഇല്ലാതാകുന്ന തൊഴിലാളികള്‍ എന്ത് വിലകൊടുത്തും സ്വന്തം നാട്ടിലേക്കെത്താന്‍ പരിശ്രമിക്കുന്ന സാഹചര്യത്തിനിടെ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിന് കര്‍ശന നിര്‍ദ്ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി.
തുടര്‍ന്ന് കൂട്ടത്തോടെ നാട്ടിലേക്ക് പുറപ്പെടുന്ന അതിഥി തൊഴിലാളികളെ നിയന്ത്രിക്കണമെന്നും തൊഴിലാളികള്‍ക്ക് ആഹാരവും ശമ്പളവും ഉറപ്പുവരുത്താനുമുള്ള കര്‍ശന നിര്‍ദ്ദേശമാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കുന്നത്. അതേസമയം ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശിക്കുന്നവര്‍ കരാറുകാര്‍ക്കും തൊഴിലുടമകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കണമെന്നും തൊഴിലാളികളുടെ കൂട്ട പലായനം അനുവദിക്കരുതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Comments are closed.