Ultimate magazine theme for WordPress.

ചെറുകിട കമ്പനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് ആവശ്യം

മുംബൈ: ചെറുകിട കമ്പനികളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായിക്കണമെന്ന് വാണിജ്യ വ്യാപര മേഖലയിലെ സംഘടനകളായ ഫിക്ക്, അസോചം, സിഐഐ എന്നിവര്‍ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. ഫാക്ടറികള്‍ അടയ്ക്കുകയും പണത്തിന്റെ ഒഴുക്ക് തടസപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലത്തെ വേതനം നല്‍കാന്‍ സര്‍ക്കാര്‍ സഹായം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ പ്രവര്‍ത്തനം നടക്കാത്ത ഈ സമയത്ത് ജീവനക്കാരെ നിലനിര്‍ത്തുക കമ്പനികളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയതാണെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ലോക്ക് ഡൗണ്‍ എത്ര കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാക്കാനായിരുന്നു വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയത്. വര്‍ക്ക് ഫ്രം ഹോം ഫോര്‍മാറ്റിന്റെ കാര്യക്ഷമത, സംസ്ഥാന തലത്തിലെ പ്രയാസങ്ങള്‍ എന്നിവ കൂടി യോഗം ചര്‍ച്ച ചെയ്തിരുന്നു.

Comments are closed.