രാജ്യത്തെ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് 2000 കോടിയുടെ സംയോജിത നഷ്ടം

ദില്ലി: എസ്റ്റേറ്റ് ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത തീരെ കുറവാണെന്ന ന്യായ വാദത്തില്‍ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ തുറന്നിരുന്നുവെങ്കിലും പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യത്തെ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് 2000 കോടിയുടെ സംയോജിത നഷ്ടമുണ്ടാകുമെന്ന് കരുതുന്നു. അതേസമയം രാജ്യത്ത് 1422 രജിസ്റ്റേര്‍ഡ് എസ്റ്റേറ്റുകളാണ് ഉള്ളത്.

രണ്ടര ലക്ഷത്തിലേറെ മൈക്രോസ്മോള്‍ പ്ലാന്റര്‍മാര്‍ വേറെയുമുണ്ട്. ഇവരെല്ലാം ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്. കയറ്റുമതി തടസപ്പെട്ടതും ഇതിനു കാരണമാണ്. ഈ 21 ദിവസം നിയന്ത്രണം തുടര്‍ന്നാല്‍ എല്ലാ കമ്പനികള്‍ക്കുമായി 100 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദനം കുറയും. എന്നാല്‍ അസമില്‍ നിന്നാണ് രാജ്യത്ത് 50 ശതമാനത്തോളം ഉല്‍പ്പാദനം. 1390 ദശലക്ഷം കിലോയാണ് അസമില്‍ 2019 ല്‍ ഉല്‍പ്പാദിപ്പിച്ചത്.

Comments are closed.