കൊറോണ : അഞ്ച് ലക്ഷം വീതം സംഭാവന നല്‍കി അര്‍ജുന്‍ ബിജ്ലാനി

മുംബൈ: കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം വീതം സംഭാവന നല്‍കിയിരിക്കുകയാണ് അവതാരകനും മിനിസ്‌ക്രീന്‍ നടനുമായ അര്‍ജുന്‍ ബിജ്ലാനി.

ഇത് സമുദ്രത്തിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ഈ പ്രതിസന്ധി സമയത്ത് ഓരോരുത്തര്‍ക്കും ആവുന്ന വിധത്തില്‍ സഹായിക്കണം എന്നും തങ്ങളെല്ലാവരും കൂടെയുണ്ടെന്നും അര്‍ജുന്‍ ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ബോളിവുഡ് താരങ്ങളായ വരുണ്‍ ധവാന്‍, അക്ഷയ് കുമാര്‍ എന്നിവരും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി സംഭാവനയായി നല്‍കുമെന്നാണ് അക്ഷയ് കുമാര്‍ അറിയിച്ചത്. നമ്മുടെ ജനതയുടെ ജീവനാണ് സംഭാവന നല്‍കുന്നതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

Comments are closed.