നടി പറവൈ മുനിയമ്മ അന്തരിച്ചു

നടിയും നാടന്‍പാട്ട് കലാകാരിയുമായ പറവൈ മുനിയമ്മ (83) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന മുനിയമ്മ മധുരയിലെ വീട്ടില്‍ വച്ചായിരുന്നു മരണപ്പെട്ടത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അനാരോഗ്യത്തെത്തുടര്‍ന്ന് സിനിമയില്‍ സജീവമായിരുന്നില്ല. സംസ്‌കാരം ഇന്ന് മധുരയില്‍ നടക്കുന്നതാണ്.

വിശാല്‍, ധനുഷ്, ശിവകാര്‍ത്തികേയന്‍ എന്നിവരാണ് മുനിയമ്മയുടെ ചിലവുകള്‍ നോക്കിയിരുന്നത്. നാടന്‍പാട്ട് കലാകാരി എന്ന നിലയില്‍ ക്ഷേത്രോത്സവങ്ങളിലെ പ്രകടനങ്ങളിലൂടെയാണ് മുനിയമ്മ ശ്രദ്ധ നേടുന്നത്. മുനിയമ്മ 2003ല്‍ പുറത്തെത്തിയ, വിക്രം നായകനായ ധൂളിലൂടെയാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്.

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച വൈശാഖ് ചിത്രം പോക്കിരിരാജയിലൂടെ മലയാളത്തിലുമെത്തി. കോവില്‍, തമിഴ്പടം, വീരം, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം 2012ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.

Comments are closed.