കൊവിഡ് കാരണം ലഭിച്ച ഇടവേള ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് രവി ശാസ്ത്രി
മുംബൈ: തുടര്‍ച്ചയായി മത്സരങ്ങള്‍ കളിക്കുകയായിരുന്ന ഇന്ത്യന്‍ താരങ്ങള്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നതിനാല്‍ കൊവിഡ് കാരണം ലഭിച്ച ഇടവേള ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുമെന്ന് പറയുകയാണ് കോച്ച് രവി ശാസ്ത്രി.
കഴിഞ്ഞ മെയിലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിന് വിശ്രമം കിട്ടിയിട്ടില്ല. തുടര്‍ച്ചയായ യാത്രകളും മത്സരങ്ങളും. ഇതിനിടെ കളിക്കാര്‍ സ്വന്തം വീട്ടില്‍ ചെലവഴിച്ചത് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ്. കൊവീഡ് വ്യാപിക്കുന്നതിന് മുന്‍പ് തന്നെ എല്ലാവര്ക്കും സുരക്ഷിത സ്ഥാനങ്ങളില്‍ എത്താന്‍ കഴിഞ്ഞത് ആശ്വാസമാണ്. രാജ്യം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ ക്രിക്കറ്റ് താരങ്ങളും അവരാല്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണമെന്നും രവി ശാസ്ത്രി പറയുന്നു.
Comments are closed.