കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ

കൊല്‍ക്കത്ത: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബൈച്ചുങ് ബൂട്ടിയ. ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ തയ്യാറാക്കുന്ന വീഡിയോയില്‍ ബൂട്ടിയയും പ്രമുഖ ഫുട്ബോള്‍ താരങ്ങളും പരിശീലകരും വീഡിയോയില്‍ ഒന്നിക്കുമെന്ന് എഎഫ്സി അറിയിച്ചിരുന്നു.

കൊവിഡിനെ ചെറുക്കുന്നതില്‍ ലോകാരോഗ്യസംഘടന മുന്നോട്ടുവച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് വീഡിയോയില്‍ പറയുന്നത്. 100 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച ആദ്യ ഇന്ത്യന്‍ ഫുട്ബോള്‍ താരമാണ് ബൂട്ടിയ. 2011ലാണ് വിരമിച്ചത്.

Comments are closed.