ചൈനീസ് വിപണിയില്‍ റെഡ്മി നോട്ട് 9 5ജി പുറത്തിറക്കാന്‍ ഒരുങ്ങി ഷവോമി

ചൈനീസ് വിപണിയില്‍ റെഡ്മി നോട്ട് 9 5ജി പുറത്തിറക്കാന്‍ ഒരുങ്ങി ഷവോമി. റെഡ്മി നോട്ട് 9 5 ജി ചൈനയിൽ സർട്ടിഫിക്കേഷന് വിധേയമായിട്ടുണ്ടെന്ന് ഗിസ്‌മോചിനയിൽ നിന്നുള്ള സമീപകാല റിപ്പോർട്ട് സൂചിപ്പിക്കുന്നു. സർട്ടിഫിക്കേഷൻ ഇതുവരെ ഫോണിന്റെ സവിശേഷതകൾ വെളിപ്പെടുത്തിയിട്ടില്ല.

ഡിവൈസിനായി 22.5W ഫാസ്റ്റ് ചാർജിങ് നൽകിയിട്ടുള്ളതായി ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. അതിനാൽ, ചൈനയിൽ ഫോൺ പുറത്തിറങ്ങുന്നത് പുതിയ 22.5W ഫാസ്റ്റ് ചാർജിംഗ് സംവിധാനവുമായിട്ടായിരിക്കും. ഇന്ത്യയിലെ റെഡ്മി നോട്ട് 9 പ്രോയ്ക്ക് 18W ഫാസ്റ്റ് ചാർജിങ് സംവിധാനം മാത്രമേ ഉണ്ടാവുകയുള്ളു.

റെഡ്മി നോട്ട് 9 5 ജിയുടെ സവിശേഷതകൾ ഇപ്പോഴും പുറത്ത് വന്നിട്ടില്ല. എങ്കിലും മീഡിയ ടെക് ഡൈമെൻസിറ്റി സീരീസ് 5 ജി ചിപ്പുകളെ ഷവോമി ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 9 5 ജി മോഡലിനായി ഷവോമി ഡൈമെൻസിറ്റി 800 5 ജി ചിപ്പ് ഉപയോഗിക്കാം. കാരണം സ്നാപ്ഡ്രാഗൺ 765 ഡിവൈസിന്റെ വില വർദ്ധിപ്പിക്കും. മുമ്പ്, റെഡ്മി നോട്ട് 8 പ്രോയിൽ മീഡിയ ടെക് ഹെലിയോ ജി 90 ടി ചിപ്പാണ് ഷവോമി ഉപയോഗിച്ചിരുന്നത്.

റെഡ്മി നോട്ട് 9 തികച്ചും പുതിയ മോഡലാണ്. ഇത് ഇപ്പോൾ എവിടെയും പുറത്തിറക്കിയിട്ടില്ല. വ്യത്യസ്തമായ ചിപ്‌സെറ്റും ബാറ്ററിയും ഉപയോഗിച്ച് പുറത്തിറക്കുന്ന റെഡ്മി നോട്ട് 9 5 ജി ഇന്ത്യയിൽ നിന്നുള്ള റെഡ്മി നോട്ട് 9 പ്രോയ്ക്ക് സമാനമാകാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ റെഡ്മി നോട്ട് 8 ന് 12,999 രൂപയെന്ന പ്രാരംഭ വിലയോടെ പകരക്കാരനായ സ്മാർട്ട്ഫോണാണ് നോട്ട് 9 പ്രോ.

റെഡ്മി നോട്ട് 9 5 ജി വേരിയൻറ് ഇന്ത്യയിൽ വരുമോ എന്ന് ചോദിച്ചാൽ മിക്കവാറും ഇല്ലെന്നാണ് മറുപടി. റെഡ്മി നോട്ട് 9 പ്രോയും നോട്ട് 9 പ്രോ മാക്സും സ്നാപ്ഡ്രാഗൺ 720 ജി ചിപ്സെറ്റിനെ ആശ്രയിക്കുന്നു. ഇത് 4 ജി ഓൺലി ചിപ്പാണ്. ഈ ഡിവൈസുകൾ ചൈനയ്ക്ക് പുറത്തുള്ള വിപണികളെ ലക്ഷ്യം വച്ചുള്ളതാണ്. 5 ജി ഇതുവരെ ആഗോള രംഗത്ത് എത്തിയിട്ടില്ല. ചൈനയിൽ, ഷവോമി അതിന്റെ മുഴുവൻ ലൈനപ്പിനെയും 5 ജിയിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നു.

Comments are closed.