കൊവിഡ് 19 : കോട്ടയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോട്ടയം: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെയും കോട്ടയം പാലാ സബ് ഡിവിഷനല്‍ മജിസ്‌ട്രേറുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

തുടര്‍ന്ന് നാല് പേരില്‍ കൂടുതല്‍ ആളുകള്‍ കൂടുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും കൂടാതെ ആവശ്യ സര്‍വ്വീസുകളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

Comments are closed.