തമിഴ്‌നാട്ടില്‍ സമൂഹവ്യാപനമെന്ന സംശയം : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തം ; അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെ

ചെന്നൈ: തമിഴ്‌നാട്ടില്‍ സമൂഹവ്യാപനമെന്ന് സംശയത്തെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. തുടര്‍ന്ന് അവശ്യ സാധനങ്ങളുടെ വില്‍പന ഉച്ചക്ക് 2.30 വരെയാണുള്ളത്. കൂടാതെ പെട്രോള്‍ പമ്പുകള്‍ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെയെ തുറക്കുകയുള്ളു. അതേസമയം ചരക്ക് വാഹനങ്ങളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമാണ് ചെന്നൈയില്‍ പ്രവേശിപ്പിക്കുന്നത്.

കൂടാതെ ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിന്റെ സമയക്രമവും ഖുറച്ചു. 50 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കോയമ്പത്തൂര്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്‌റായ കോട്ടയം സ്വദേശിനിക്കും ഇവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. എന്നാല്‍ മാര്‍ച്ച് 15 ന് ശേഷം വിദേശത്ത് നിന്ന് എത്തിയവരേയും സമ്പര്‍ക്കം പുലര്‍ത്തിയവരേയും നിരീക്ഷണത്തിലാക്കുന്നതാണ്.

Comments are closed.