ലോകത്ത് മുപ്പത്തിനാലായിരത്തിനടുത്തെത്തി ; അമേരിക്കയില്‍ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി

വാഷിംഗ്ടണ്‍: ലോകത്താകമാനം കൊവിഡ് മരണം മുപ്പത്തിനാലായിരത്തോടടുക്കുമ്പോള്‍ 721,330 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മരണം 2300 കടന്നു. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രഖ്യാപിച്ച പ്രാഥമിക സാമൂഹിക അകലം ഏപ്രില്‍ 30 വരെ നീട്ടി. അതേസമയം ജൂണോടെ അമേരിക്കയില്‍ വൈറസിനെ നിയന്ത്രിക്കാനാകുമെന്ന് ട്രംപ് പറയുന്നു. ഇറ്റലിയില്‍ കൊവിഡ് മരണം 10,779 ആയി.

സ്‌പെയിനില്‍ 6528 പേര്‍ മരിച്ചു. ഇറ്റലിയില്‍ 97689 പേര്‍ക്കും സ്‌പെയിനില്‍ 78,799 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. യുകെയില്‍ 1228പേര്‍ വൈറസ് ബാധിച്ച് മരിച്ചു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ദൗര്‍ലഭ്യം കണക്കിലെടുത്ത് യുകെയില്‍, വിരമിച്ച 20000 ഡോക്ടര്‍മാരും, നഴ്‌സുമാരും സര്‍വ്വീസില്‍ തിരികെ പ്രവേശിക്കുന്നതാണ്. അതേസമയം ഇംഗ്ലണ്ടിന് സാധാരണ സ്ഥിതിയിലേക്ക് മടങ്ങിയെത്താന്‍ 6 മാസമെങ്കിലും എടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Comments are closed.