ബ്രിട്ടനില്‍ മരണസംഖ്യ 1228 ആയി ;19,522 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു
ലണ്ടന്‍ : ബ്രിട്ടനില്‍ മരണസംഖ്യ 1228 ആയി. 19,522 പേര്‍ക്ക്് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച 260 പേര് മരിച്ച ബ്രിട്ടനില്‍ ഞായറാഴ്ച മരിച്ചത് 209 പേരാണ്. തുടര്‍ന്ന് രാജ്യത്ത് നിലവിലുള്ള ലോക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കുകയും മൂന്നാഴ്ചത്തെ ലോക്ഡൗണ്‍ കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്യാന്‍ പദ്ധതിയുണ്ട്.
അതിനായി ഇക്കാര്യങ്ങള്‍ വിശദീകരിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജ്യത്തെ മൂന്നു കോടിയിലേറെ വീടുകളിലേക്ക് കത്തുകളയയ്ക്കും. അതേസമയം കാര്യങ്ങള്‍ മെച്ചപ്പെടുന്നതിനു മുമ്പ് കൂടുതല്‍ മോശമാകുമെന്ന ശനിയാഴ്ചതന്നെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ രാജ്യത്തെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് മടങ്ങിയെത്താന്‍ ചുരുങ്ങിയത് ആറു മാസമെങ്കിലും സമയമെടുക്കുമെന്ന് ഡെപ്യൂട്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജെന്നി ഹാരിസ് അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷുകാരെ തിരികെയെത്തിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു.
എന്നാല്‍ പെറുവില്‍നിന്നും പ്രത്യേക വിമാനത്തില്‍ ഞായറാഴ്ച നിരവധിപേരെ തിരികെയെത്തിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കാന്‍ വരുംദിവസങ്ങളില്‍ പ്രത്യേക വിമാനങ്ങളയയ്ക്കുന്നതാണ്.
Comments are closed.