ദില്ലിയില്‍ കൊവിഡ് രോഗികളെ പരിചരിച്ച നഴ്സിന് പനിയുടെ ലക്ഷണം : 14 മെഡിക്കല്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍

ദില്ലി: ദില്ലിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പരിചരിച്ച നഴ്സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ 14 മെഡിക്കല്‍ ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഞായറാഴ്ച വൈകിട്ടാണ് ഒരു നഴ്സിന് പനിയുടെ ലക്ഷണങ്ങള്‍ കണ്ടത്.

തുടര്‍ന്ന് ഇവരുമായി ബന്ധപ്പെട്ട ആറു ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും ഉള്‍പ്പെടെയുള്ള എല്ലാവരെയും ക്വാറന്റൈനിലാക്കുകയായിരുന്നു. അതേസമയം ഇവരുടെ സാമ്പിളുകള്‍ പരിശോധനയക്കായി എടുത്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ദില്ലിയില്‍ ഇതുവരെ 72 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Comments are closed.