പെൻഷൻ കൊടുത്തു തുടങ്ങി; കൂട്ടമായി ബാങ്കുകളിലേക്ക്

കൊല്ലം: കോവിഡ് 19മായി ബന്ധപ്പെട്ട് കർശന നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വിഘാതമായി മാറുന്നു പെൻഷൻ വിതരണം.

സംസ്ഥാന സർക്കാർ വിവിധ പെൻഷനുകൾ ഇന്നുമുതൽ നൽകിത്തുടങ്ങി.ഇതു വാങ്ങാൻ വരുന്നവരിൽ ഭൂരിപക്ഷവും 60വയസിന് മുകളിൽ പ്രായമുള്ളവരാണ്.ഇവർ ബാങ്കിന്റെയും പോലീസിന്റെയും നിർദ്ദേശം വകവയ്ക്കാതെ കൂട്ടംകൂടി നിൽക്കുന്നത് ഈ സമയത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കാൻ ഇടയാകും.

സാമൂഹ്യവ്യപനം തടയുന്നതിനായി മുഖവാരണവും നിശ്ചിത ദൂരവും പാലിക്കണമെന്ന നിർദ്ദേശങ്ങൾ പലിക്കാത്തത് കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രതിരോധ ശക്തി കുറവായതിനാൽ 60വയസിന് മുകളിൽ പ്രായമുള്ളവരെയാണ് WHO യുടെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ്19 വൈറസുകൾ കൂടുതൽ ബാധിക്കുന്നത്.

സർക്കാർ നൽകുന്ന പെൻഷൻ ഇങ്ങനെ സംഘം ചേർന്ന് വാങ്ങുന്നത് സഹായത്തെക്കൾ ദോഷമാണ് ഉണ്ടാക്കുന്നത്. പോസ്റ്റ് ഓഫീസ് മുഖേനെ നൽകുകയാണെങ്കിൽ ഒരു പരിധി വരെ ഇത് തടയാനാകും.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.