മൊബൈൽ പോസ്റ്റ്‌ ഓഫീസ് സംവിധാനം ജില്ലയിൽ ഇന്നുമുതൽ ആരംഭിച്ചു

കൊല്ലം: കേന്ദ്ര സർക്കാർ സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ അവരവരുടെ വീടുകളിൽ കഴിയുന്ന സാഹചര്യത്തിൽ അത്യാവശ്യ പണമിടപാട് നടത്തുന്നതിനായി ഭാരതീയ തപാൽ വകുപ്പിന്റെ അടിസ്ഥാന സേവനങ്ങൾ പൊതു ജനങ്ങൾക്ക്‌ ലഭ്യമാക്കാൻ മൊബൈൽ പോസ്റ്റ്‌ ഓഫീസ് സംവിധാനം ജില്ലയിൽ ഇന്നുമുതൽ ആരംഭിച്ചു.

ഓരോ ദിവസവും നിശ്ചിത സമയങ്ങളിൽ കൊല്ലം വടക്കേവിള പോസ്റ്റ്‌ ഓഫീസ് മുതൽ ഓടനാവട്ടം വരെയുള്ള 24 പോസ്റ്റ്‌ ഓഫീസുകളിൽ ആഴ്ചയിൽ സഞ്ചരിക്കും.
സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍ എന്നീ സേവനങ്ങള്‍ പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

പൊതു ജനങ്ങൾ അത്യാവശ്യ സേവനങ്ങൾ നടത്തണമെന്ന് പോസ്റ്റൽ ഡിപ്പാർട്മെന്റ് അധികാരികൾ അറിയിച്ചു. ഓരോ ദിവസവും ഒരു മണിക്കൂർ വീതം പോസ്റ്റ്‌ ഓഫീസുകളുടെ മുൻ വശം മൊബൈൽ വാഹനത്തിലൂടെ വിവിധ സേവനങ്ങൾ നേടാം.

തിങ്കൾ രാവിലെ 10 മണിക്ക് വടക്കേവിള പോസ്റ്റ്‌ ഓഫീസിൽ ഉൽഘാടനം പോസ്റ്റൽ സൂപ്രണ്ട് ഏ.ആർ രഘുനാഥൻ ഫ്ലാഗ് ഓഫ് ചെയ്ത്, അസി.സുപ്രണ്ട്മാരായ ബി.ഗോപകുമാർ, എം സലീന പോസ്റ്റ് മാസ്റ്റർ എസ്.അജുലാൽ, സ്റ്റിം മാനേജർ വി.മകേഷ്, ഏ. അരുൺകുമാർ, ആനന്ദ് ബി.മോഹൻ, വടക്കേവിള പള്ളിമുക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് അൻസാരി, പൊതു പ്രവർത്തകൻ ഷിബു റാവുത്തർ എന്നിവർ സന്നിഹിതരായിരുന്നു .

ഇന്ന് തട്ടാമല, കൊട്ടിയം, മയ്യനാട്, പോസ്റ്റ്‌ ഓഫീസുകളിലാണ് സേവനം നടത്തുന്നത്.
ചൊവ്വാഴ്ച;
ചാത്തന്നൂർ, കാരംകോട്, കല്ലുവാതുക്കൽ, പാരിപ്പള്ളി,
ബുധനാഴ്ച
കാവനാട്, ശക്തികുളങ്ങര, നീണ്ടകര, ചവറ,
വ്യാഴാഴ്ച
പെരിനാട്, വെള്ളിമൺ, ഈസ്റ്റ്‌ കല്ലട, മുളവന
വെള്ളിയാഴ്ച
ഓച്ചിറ, പ്രയാർ, ക്ലാപ്പന, വവ്വാക്കാവ്,
ശനിയാഴ്ച
ഓയൂർ, പൂയപ്പള്ളി, വെള്ളിമൺ, ഓടനാവട്ടം
എന്നീ പോസ്റ്റ്‌ ഓഫീസുകളിൽ മൊബൈൽ പോസ്റ്റ്‌ ഓഫീസ് സേവനം ഉണ്ടാകും

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.