ബറേലിയില്‍ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറൈറ്റ്‌സ് ചെയ്ത നടപടി വിവാദത്തില്‍

ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളെ കൂട്ടമായി ഇരുത്തി സാനിറൈറ്റ്‌സ് ചെയ്ത നടപടി വിവാദത്തിലായി. സുരക്ഷാ സ്യൂട്ടുകള്‍ ധരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘങ്ങളെ റോഡില്‍ കൂട്ടമായി ഇരുത്തിയ ശേഷമായിരുന്നു സാനിറ്റൈസറില്‍ കുളിപ്പിച്ചത്.

ഇതിന് ശേഷമാണ് തൊഴിലാളികളെ തങ്ങളുടെ ഗ്രാമത്തിലേക്ക് കടക്കാന്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അനുവദിച്ചത്. അതേസമയം വലിയ പൈപ്പുകളില്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്തത് മൂലം കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നാണ് പരാതി.

എന്നാല്‍ എന്നാല്‍ പ്രത്യേക ബസ് സര്‍വ്വീസുകളിലായി എത്തിയ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരാക്കുകയെന്നത് മാത്രമായിരുന്നു നടപടിയുടെ ലക്ഷ്യമെന്നാണ് ബറേലിയിലെ കൊവിഡ് 19 നടപടികളുടെ ഏകോപന ചുമതലയുള്ള നോഡല്‍ ഓഫീസര്‍ അശോക് ഗൌതം അറിയിച്ചത്. അതേസമയം സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യുന്നതിന് മുന്‍പ് കണ്ണുകള്‍ അടയ്ക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും തുണികളും ബാഗിലുമടക്കം ഏത് പ്രതലത്തിലും വൈറസിന്റെ സാന്നിധ്യമുണ്ടാവുമെന്നതിനാലാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നും ഇനി ഇത്തരം സംഭവം ആവര്‍ത്തിക്കേണ്ടി വരില്ലെന്നും ഗൌതം പറയുന്നു.

Comments are closed.