മുംബൈയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് ; മലയാളികളടക്കമുള്ള സഹപ്രവര്‍ത്തകര്‍ ഐസൊലേഷനില്‍

മുംബൈ: മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരുടേയും മലയാളികളടക്കമുള്ള സഹപ്രവര്‍ത്തകരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. അതേസമയം മലയാളി നഴ്‌സുമാരടക്കം ആകെ 12 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇന്നു കൊവിഡ് സ്ഥിരീകരിച്ചത്.

എറണാകുളം, കോട്ടയം സ്വദേശിനികളാണ് രോഗം സ്ഥിരീകരിച്ച നഴ്‌സുമാര്‍. ഇവരുടെ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു ഡോക്ടര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ രോഗബാധ സ്ഥിരീകരിക്കുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇയാള്‍ നിരവധി ശസ്ത്രക്രിയകള്‍ ചെയ്തതായാണ് സൂചന. അതേസമയം സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗജന്യമാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

Comments are closed.