നടന്‍ വിജയിയുടെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന

ചെന്നൈ: കൊവിഡ് ഭീതിയെത്തുടര്‍ന്ന് അടുത്തിടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരുടെ വീടുകളില്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി നടന്‍ വിജയിയുടെ ചെന്നൈയിലെ വസതിയില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ മിന്നല്‍ പരിശോധന നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിദേശ സന്ദര്‍ശനം നടത്തിയവരുടെ വീടുകളില്‍ പരിശോധന നടത്തുന്നുണ്ടെന്നും പട്ടികയില്‍ വിജയിയുടെ പേര് ഉണ്ടെന്നുമായിരുന്നു അധികൃതര്‍ വിശദീകരിച്ചത്.

എന്നാല്‍ വീട്ടില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സംഘം അന്വേഷിച്ചു. എന്നാല്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള രോഗമോ രോഗലക്ഷണമോ ഉണ്ടായിരുന്നില്ല. ഇതോടെ പരിസരം അണുമുക്തമാക്കി സംഘം മടങ്ങി.കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ വിജയിയുടെ വീട്ടിലുള്ള ആരും വിദേശസന്ദര്‍ശനം നടത്തിയിട്ടില്ലെന്നും പരിശോധനയ്ക്ക് ശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Comments are closed.