ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ ബാങ്കുകളും ട്രഷറികളും വഴിയുള്ള പെന്ഷന് വിതരണം നിര്‍ത്തി വയ്ക്കുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്ന് ലോക്ഡൗണ്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ പെന്ഷന് നല്‍കുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ മറികടന്ന് വയോധികര്‍ അടക്കമുള്ളവര്‍ കൂട്ടത്തോടെ ബാങ്കുകള്‍ക്ക് മുന്നില്‍ എത്തുകയാണ്. എന്നാല്‍ ജനങ്ങള്‍ സ്വയം നിയന്ത്രിക്കണം. അതല്ലെങ്കില്‍ ഓരോ ദിവസവും ഇത്ര പേര്‍ക്ക് മാത്രമേ പെന്ഷന് നല്‍കൂ എന്ന് തീരുമാനിക്കേണ്ടി വരും. അത്തരത്തില്‍ റേഷനിംഗ് സംവിധാനം കൊണ്ടുവരേണ്ട സാഹചര്യമുണ്ടാകും.
ഇന്ന് വൈകിട്ടോടെ ഇക്കാര്യത്തില്‍ എന്തുവേണമെന്ന കാര്യം തീരുമാനിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. അതേസമയം സാമൂഹ്യാകലം പാലിച്ച് കൃത്യമായി മാത്രമേ ആളുകളെ ബാങ്കിനുള്ളില്‍ വരിയില്‍ നിര്‍ത്തുന്നുള്ളൂ. എന്നാല്‍ ബാങ്കിന് പുറത്ത് ആളുകള്‍ കൂടത്തോടെ നില്‍ക്കുന്നതിനെ പോലീസിന് നിയന്ത്രിക്കാനാവുന്നില്ല. ബ്രാഞ്ചുകളുടെ മുന്നിലും എ.ടി.എമ്മുകളുടെ മുന്നിലും തിരക്കില്‍ കൂടുതല്‍ നില്ക്കുന്നതില് ഭൂരിഭാഗവും വയോധികരാണ്.
Comments are closed.