തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഉപാധികളോടെ ഇടക്കാല ജാമ്യം നല്കാന് തീരുമാനിച്ച് ഹൈക്കോടതി
കൊച്ചി: കൊവിഡ് വ്യാപനം തുടരുമ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഏപ്രില്‍ 30വരെ ഉപാധികളോടെ ഇടക്കാല ജാമ്യം നല്കാന് തീരുമാനിച്ചിരിക്കുകയാണ് ഹൈക്കോടതി. എന്നാല്‍ ഏഴൂ വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട വിചാരണ തടവുകാര്‍ക്കാണ് ജാമ്യത്തിന് അര്‍ഹതയുള്ളത്.
എന്നാല്‍ സ്ഥിരം കുറ്റവാളികള്‍ക്കും സ്ത്രീകളെയും കുട്ടികളെ ഉപദ്രവിച്ച കേസുകളില്‍ പ്രതികള്‍ക്കും കൊടുംകുറ്റവാളികള്‍ക്കും ജാമ്യം ലഭിക്കില്ല. ജാമ്യം ലഭിക്കുന്നവര്‍ താമസസ്ഥലത്തെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണം. ലോക്ക് ഡൗണ്‍ കര്‍ശനമായി പാലിക്കണം. നിര്‍ദേശം ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും. ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യകാലാവധി നീട്ടാമെന്നും ഇന്നു ചേര്‍ന്ന ഹൈക്കോടതി തീരുമാനിച്ചിരുന്നു.
Comments are closed.