കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കും

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷന്‍ 50 ലക്ഷം രൂപ നല്‍കുന്നു. അതേസമയം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ സംസ്ഥാന അസോസിയേഷനുകളുമായി ചേര്‍ന്ന് 51 കോടിയുടെ സംഭാവന ചെയ്യുമെന്ന് ശനിയാഴ്ച്ച പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ സംസ്ഥാന അസോസിയേഷനുകളുമായി ചേര്‍ന്ന് 51 കോടിയുടെ സംഭാവന ചെയ്യുമെന്ന് ശനിയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഒരു കോടി നല്‍കുമെന്ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്ക് 50 ലക്ഷം വീതമാണ് കെഎസ്‌സിഎ കൈമാറുക. അതേസമയം രാജ്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കായിക സംഘടനകള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞിരുന്നു.

Comments are closed.