95 രൂപയുടെ പുതിയ ഓള്‍ റൌണ്ടര്‍ പ്ലാന്‍ അവതരിപ്പിച്ച് വോഡഫോണ്‍

ടോക്ക് ടൈം, ഡാറ്റ, റേറ്റ് കട്ടർ ആനുകൂല്യങ്ങൾ എന്നിവ ഒരുമിച്ച് നൽകുന്ന പുതിയ ഓൾറൌണ്ടർ പ്ലാൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് വോഡാഫോൺ. തിരഞ്ഞെടുത്ത സർക്കിളുകളിലാണ് വോഡഫോൺ 95 രൂപയുടെ പുതിയ ഓൾ റൌണ്ടർ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

വോഡാഫോണിന്റെ അടിസ്ഥാന ഓൾ റൌണ്ടർ പ്ലാൻ 49 രൂപ വിലയുള്ളതാണ്. ഇതിലൂടെ വോഡഫോൺ ഉപയോക്താവിന് 28 ദിവസത്തെ അക്കൗണ്ട് വാലിഡിറ്റി കൂടി ലഭിക്കും. പുതുതായി ആരംഭിച്ച 95 രൂപ ഓൾ റൌണ്ടർ പ്ലാൻ നിലവിലുള്ള 39 രൂപ, 49 രൂപ, 79 രൂപ പ്ലാനുകളുടെ പട്ടികയിലാണ് ചേരുക.

പുതിയ 95 രൂപ പ്ലാനിന്റെ ഏറ്റവും മികച്ച ആകർഷണം വാലിഡിറ്റി തന്നെയാണ്. ഉപയോക്താക്കൾക്ക് 56 ദിവസത്തേക്ക് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനാണ് ഇത്. പ്ലാനിനൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങളും ഇതേ വാലിഡിറ്റി കാലയളവിലേക്ക് ആസ്വദിക്കാം.

വോഡഫോണിൽ നിന്നുള്ള മറ്റ് ഓൾ റൌണ്ടർ പ്ലാനുകളെ പോലെ തന്നെ 95 രൂപ പായ്ക്ക് ഡാറ്റ, ടോക്ക് ടൈം, വോയ്‌സ് കോളിംഗ് റേറ്റ് കട്ടർ എന്നീ മൂന്ന് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് 74 രൂപ ടോക്ക് ടൈം ആനുകൂല്യവും ഈ പ്ലാൻ നൽകുന്നുണ്ട്. കൂടാതെ എല്ലാ ലോക്കൽ / നാഷണൽ കോളുകൾക്കും സെക്കൻഡിൽ 2.5 പൈസ എന്ന നിരക്കാണ് ഈടാക്കുക. ഈ പ്ലാൻ 200എംബി ഡാറ്റയും നൽകുന്നു. റീചാർജ് ചെയ്ത തീയതി മുതൽ 56 ദിവസമാണ് പ്ലാനിന്റെ വാലിഡിറ്റി.

2019 ഡിസംബറിൽ നടന്ന താരിഫ് പരിഷ്കരണത്തിന് മുമ്പ് വോഡഫോൺ 95 രൂപ ഓൾ റൌണ്ടർ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. അക്കാലത്ത് പ്ലാൻ 95 രൂപയുടെ ഫുൾ ടോക്ക് ടൈം ആനുകൂല്യവും സെക്കൻഡിൽ ഒരു പൈസയ്ക്ക് ലോക്കൽ, നാഷണൽ കോൾ ചാർജുകളും 500 എംബി ഡാറ്റയും വാഗ്ദാനം ചെയ്തിരുന്നു.

28 ദിവസത്തെ വാലിഡിറ്റിയായിരുന്നു അന്ന് പ്ലാനിന് ഉണ്ടായിരുന്നത്. 95 രൂപ ഓൾ റൌണ്ടർ പ്ലാനിന്റെ വാലിഡിറ്റി ഇപ്പോൾ വർദ്ധിപ്പിച്ചിട്ടുണ്ട് എങ്കിലും കമ്പനി ഡാറ്റാ ആനുകൂല്യം പകുതിയിലധികം കുറച്ചു. പുനരാരംഭിച്ച 95 രൂപ ഓൾ റൌണ്ടർ പ്ലാൻ കേരളം കൂടാതെ ബീഹാർ, ചെന്നൈ, കർണാടക, മധ്യപ്രദേശ്, മുംബൈ, തമിഴ്‌നാട് സർക്കിളുകളിലെ വോഡഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

49, 79 രൂപ പാക്കുകൾ എല്ലാ വോഡഫോൺ പ്രീപെയ്ഡ് വരിക്കാർക്കും ലഭിക്കും. 79 രൂപ ഓൾ റൌണ്ടർ പ്ലാൻ ഉപയോക്താവിന് 64 രൂപ ലിമിറ്റഡ് വാലിഡിറ്റി ടോക്ക് ടൈം, 200 എംബി ഡാറ്റ, വോയ്‌സ് കോളുകൾക്ക് സെക്കൻഡിൽ ഒരു പൈസ എന്നീ ആനുകൂല്യങ്ങൾ നൽകുന്നു. 79 രൂപ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. അതുപോലെ 49 രൂപ പായ്ക്ക് ഉപയോക്താവിന് 100MB ഡാറ്റയും 38 രൂപ ടോക്ക് ടൈമും 28 ദിവസത്തെ വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നു.

Comments are closed.