ഹൈബ്രിഡ് പതിപ്പിന്റെ കിക്ക്സ് ഇ-പവറിന്റെ ടീസര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

ഹൈബ്രിഡ് പതിപ്പിന്റെ കിക്ക്‌സ് ഇ-പവറിന്റെ ടീസർ ചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ‘ഇ-പവർ’ ടാഗ് നിസാന്റെ റേഞ്ച്-എക്സ്റ്റെൻഡർ അല്ലെങ്കിൽ സീരീസ്-ഹൈബ്രിഡ് ഉൽപ്പന്നങ്ങളെയാണ് സൂചിപ്പിക്കുന്നത്.

ഒരു എഞ്ചിനും ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്ന ഒരു സാധാരണ ഹൈബ്രിഡുമായി താരതമ്യപ്പെടുത്തുമ്പോൾ, സീരീസ് ഹൈബ്രിഡ് ഒരു ഇന്റേണൽ കംബ്യൂഷൻ എഞ്ചിൻ ആക്സിലറി പവർ യൂണിറ്റായി ഉപയോഗിക്കുന്നു.

പഴയ മോഡലിന്റെ അതേ രൂപഘടന തന്നെ നിലനിർത്തിയിട്ടുണ്ട് എങ്കിലും പുതിയ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, പുനർരൂപകൽപ്പന ചെയ്‌ത നിസാൻ വി-മോഷൻ ഗ്രില്ലും അഞ്ച് സ്‌പോക്ക് അലോയ് വീലുകളുടെ പുതിയ സെറ്റും ഇതിൽ ഇടംപിടിക്കുന്നു. ഇതിന്റെ അകത്തളത്തും തികച്ചും വ്യത്യസ്‌മായ നവീകരണങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്.

പ്രാദേശിക ഉത്‌പാദനം ഹൈബ്രിഡ് വാഹനങ്ങളിലേക്കും അവരുടെ ബാറ്ററി ഉത്പാദനത്തിലേക്കുമായി ഏകദേശം 10,960 ദശലക്ഷം ബജറ്റ് മുതൽ മുടക്കാൻ നിസാൻ മോട്ടോർ തായ്‌ലൻഡ് ആഗ്രഹിക്കുന്നു. ഇലക്‌ട്രിക് എഞ്ചിനുകളുള്ള വാഹനങ്ങൾ നിർമിക്കുന്നതിനായി സമൂത് പ്രകാനിലെ നിസാൻ തായ്‌ലാൻഡിന്റെ സൗകര്യം നവീകരിക്കും. മുമ്പ്, ഇ-പവർ ഉൽപ്പന്നങ്ങൾ ജപ്പാനിൽ മാത്രമാണ് നിർമിക്കുന്നത്.

നിസാൻ ഇന്ത്യയുടെ കിക്ക്‌സ് ഇതുവരെ ബിഎസ്-VI കംപ്ലയിന്റിൽ അവതരിപ്പിച്ചിട്ടില്ല. വിൽപ്പന വളരെ കുറവായതിനാലും പുത്തൻ കോംപാ‌ക്‌ട് എസ്‌യുവി ഉടൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതിനാലും ക്രോസ്ഓവറിന്റെ പരിഷ്ക്കരിച്ച പതിപ്പിനെ ബ്രാൻഡ് ഇന്ത്യയിൽ പുറത്തിറക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments are closed.