സംസ്ഥാനത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു

പത്തനംതിട്ട: സംസ്ഥാനത്ത് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത് ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനായിരുന്നു. തുടര്‍ന്ന് വൈറസ് ബാധ സ്ഥിരീകരിച്ച റാന്നി സ്വദേശികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ആറാം തീയതിയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാര്‍ച്ച് എട്ടിന് കോവിഡ് സ്ഥിരീകരിച്ച ഇവര്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്നു. അതേസമയം ഇവരില്‍ നിന്ന് രോഗം പകര്‍ന്ന ചെങ്ങളം സ്വദേശികളായ ബന്ധുക്കളും നേരത്തെ തന്നെ രോഗമുക്തി നേടിയിരുന്നു.

എന്നാല്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലുമുള്ളവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അറിവില്ലായ്മ കൊണ്ട് തെറ്റുപറ്റി. എല്ലാരും ക്ഷമിക്കണം. തങ്ങളെ ഇത്രയും ദിവസം പരിപാലിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞാണ് കുടുംബം ആശുപത്രി വിട്ടത്.

Comments are closed.