കോവിഡ് 19 പരിശോധന നെഗറ്റീവ്; കൊല്ലത്ത് 11, പത്തനംതിട്ട 24

കൊല്ലം: സംസ്ഥാനത്ത് ആശ്വാസവുമായി പത്തനംതിട്ടയിലും,കൊല്ലത്തും കോവിഡ്19 ഫലം നെഗറ്റീവ്. പ്രാക്കുളത്ത്‌ കൊറോണ ബാധിതനുമായി സമ്പർക്കം പുലർത്തിയവരുടെ പരിശോധനാഫലം നെഗറ്റീവ്. കൊല്ലം പ്രാക്കുളം സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ പതിനൊന്ന് പേരുടെ ഫലമാണ് നെഗറ്റീവായത്.

ഇദ്ദേഹത്തെ ചികിത്സിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, നഴ്സ്, സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, വിമാനത്തിലെ എട്ടു സഹയാത്രികര്‍ എന്നിവരുടെ ഫലമാണ് നെഗറ്റീവ്. കൊല്ലത്തുനിന്ന് 60 ഓളം പേരുടെ ഫലം പുറത്തുവരാനുണ്ട്. അടുത്ത ബന്ധുക്കളുടെ ഫലവും പുറത്തെത്തിയിട്ടില്ല രോഗിക്കൊപ്പം ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ചവരാണ് അവര്‍.

അതേസമയം കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയ 19 പേര്‍ക്ക് കൊറോണയില്ലെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വ്യാജപ്രചാരണം നടത്തിയവര്‍ക്ക് എതിരെ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചു. കൊല്ലത്ത് നിന്ന് പതിനൊന്നും ഇടുക്കിയില്‍ നിന്ന് 24 പേരുടെയും കൊറോണ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇടുക്കിയില്‍ നിന്നയച്ച സാമ്പിളുകളുടെ പരിശോധന ഫലവും നെഗറ്റീവാണ്. രോഗം സ്ഥിരീകരിച്ച പൊതുപ്രവര്‍ത്തകനുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ഫലമാണ് നെഗറ്റീവായത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.