കൊവിഡ് രോഗബാധിതനായ പോത്തന്‍കോട് സ്വദേശിയുടെ നില ഗുരുതരം ഇയാളെ ചികിത്സിച്ച നാല് ഡോക്ടര്‍മാര്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന പോത്തന്‍കോട് സ്വദേശിയുടെ നില ഗുരുതരമായി തുടരുമ്പോള്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇയാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് എന്നാണ് വിവരം. തുടര്‍ന്ന് ഇയാളെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇയാള്‍ക്ക് എങ്ങനെയാണ് രോഗബാധയുണ്ടായത് എന്ന കാര്യത്തില്‍ ഇനിയും ഒരു നിഗമനത്തിലെത്താന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടില്ല.

അതേസമയം 69- വയസുള്ള ഈ രോഗി മാര്‍ച്ച് 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇയാള്‍ പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇയാള്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 20 വരെ ഇയാള്‍ പള്ളിയില്‍ പോയിട്ടുണ്ട്. രോഗലക്ഷണങ്ങളോടെ മാര്‍ച്ച് 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മാര്‍ച്ച് ആദ്യവാരം മുതലുള്ള ഇയാളുടെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.

മാര്‍ച്ച് രണ്ടിന് പോത്തന്‍കോട് വിവാഹചടങ്ങില്‍ പങ്കെടുത്തു,അതെ ദിവസവും മാര്‍ച്ച് 11നും,18നും,21നും മരണാന്തര ചടങ്ങുകളില്‍ പങ്കെടുത്തു. ഒരു കാസര്‍കോട് സ്വദേശിയും ചെന്നൈ സ്വദേശിയും ഇദേഹം പങ്കെടുത്ത ചടങ്ങിനെത്തിയതായാണ് അറിയുന്നത്. അതേസമയം മാര്‍ച്ച് 20- വരെ വീടിന് സമീപമുള്ള പള്ളിയിലും 69കാരന്‍പോയിട്ടുണ്ട്. സമീപത്തെ കവലയിലും ദിവസവും പോയിട്ടുണ്ട്. ഇയാള്‍ എത്തിയതായി ഇതിനകം സ്ഥിരീകരിച്ച ബാങ്കുകളില്‍ അടക്കം ജോലി ചെയ്തവരെ നിരീക്ഷണത്തില്‍ പോകാന്‍ നിദ്ദേശിച്ചിരിക്കുകയാണ്.

Comments are closed.