ദില്ലിയില്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കും
ദില്ലി: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം കൊറോണ വൈറസ് ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്റ്റേഡിയം സര്‍ക്കാരിന്റെ കൈമാറുന്നതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി) വ്യക്തമാക്കി.
അതേസമയം സായിയുടെ കീഴിലുള്ള സൗകര്യങ്ങള്‍ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്ന് മാര്‍ച്ച് 22ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അതേസമയം ആവശ്യമെങ്കില്‍ സ്റ്റേഡിയം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചിരുന്നു.
Comments are closed.