രാജ്യത്ത് കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളത്തിലെ പത്തനംതിട്ടയും കാസര്‍ഗോഡും
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണബാധ സാമൂഹ്യ വ്യാപനത്തിന്റെ ഘട്ടത്തില്‍ എത്തിയിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കോവിഡ് പ്രഭവകേന്ദ്രങ്ങളുടെ കേന്ദ്രസര്‍ക്കര്‍ തയ്യാറാക്കിയ പട്ടികയില്‍ കേരളത്തിലെ പത്തനംതിട്ടയും കാസര്‍ഗോഡും ഉള്‍പ്പെടുന്നുണ്ട്. വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് കാസര്‍ഗോഡ് പട്ടികയില്‍ ഇടം പിടിച്ചത്.
കേരളത്തില്‍ രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും അനേകര്‍ നിരീക്ഷണത്തില്‍ ആകുകയും ചെയ്ത സ്ഥലമാണ് പത്തനംതിട്ട. കൂടാതെ മതസമ്മേളനത്തിന് പിന്നാലെ രോഗബാധ സ്ഥിരീകരിക്കപ്പെട്ട ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പുറമേ ഡല്‍ഹിയിലെ നിഷാദ് ഗാര്ഡന് നോയ്ഡ എന്നിവവും പട്ടികയിലുണ്ട്. മീററ്റ്, ഫില്‍വാഡ, അഹമ്മദാബാദ്, മുംബൈ, പൂനെ എന്നിവയാണ് പട്ടികയിലുള്ളത്.
അതേസമയം നിസാമുദ്ദീനിലെ മര്‍ക്കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് ഡല്‍ഹിയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലാണ്. ഇതില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരണപ്പെട്ടിരുന്നു. കൂടാതെ ആറ് പേര് പത്തനംതിട്ടയില്‍ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് മത സമ്മേളനത്തില്‍ പങ്കെടുത്തിട്ടുളള എല്ലാവരോടും അതാതു സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
Comments are closed.