ദേശീയ പാത തടയലുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുള്ള രണ്ട് അതിര്‍ത്തി റോഡുകള്‍ തുറക്കാമെന്ന് കര്‍ണാടക

കൊച്ചി: ദേശീയ പാത തടയലുമായി ബന്ധപ്പെട്ട് കേരളത്തിലേക്കുള്ള വയനാട്ടിലെയും കണ്ണൂരിലെയും അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാമെന്നും എന്നാല്‍ കാസര്‍ഗോഡ് അതിര്‍ത്തികളിലെ റോഡ് തുറക്കാനാകില്ലെന്നും പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയോട് കര്‍ണാടക നിലപാട് അറിയിച്ചു. അതേസമയം ഇരുട്ടി, കൂര്‍ഗ്, വിരാജ്പേട്ട റോഡ് തുറക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ കര്‍ണാടകം തീരുമാനം നാളെ വ്യക്തമാക്കും.

എന്നാല്‍ കാസര്‍ഗോഡ് അതിര്‍ത്തി തുറക്കാനാകില്ലെന്നും ആംബുലന്‍സ് പോലും ഇതിലേ കടത്തിവിടാനാകില്ലെന്ന് കര്‍ണാടക പറയുന്നത്. അതേസമയം ര്‍ണാടക ആംബുലന്‍സ് പോലും കടത്തിവിടാതായതോടെ ഇന്ന് ഒരാള്‍ കൂടി ചികിത്സ കിട്ടാതെ മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ എന്ന 49 കാരനാണ് മരിച്ചത്. മാംഗ്ളൂരിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയിരുന്നയാളായിരുന്നു ശേഖര്‍. ആറ് പേരാണ് ഇതുവരെ അപ്പുറത്തേക്ക് പോകാനാകാതെ മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞദിവസവം അതിര്‍ത്തി പ്രദേശമായ തലപ്പാടിക്ക അടുത്തുള്ള രണ്ടു പേര്‍ മരണമടഞ്ഞിരുന്നു. മംഗലാപുരത്തേക്കുള്ള അതിര്‍ത്തി അടച്ചതിനാല്‍ ഇവര്‍ക്ക് ചികിത്സ നടത്തിയിരുന്ന മാംഗ്ളൂരിലേക്ക് പോകാനായില്ല. രോഗികളെ തടയരുതെന്നും കേന്ദ്ര നിര്‍ദേശം പാലിക്കാന്‍ ബാദ്ധ്യതയുണ്ടെന്നും കര്‍ണാടകയോട് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ കേരളത്തിലെ ജനങ്ങളോട് ഒരു വിരോധവും ഇല്ലെന്നും നിലവിലെ സാഹചര്യത്തില്‍ തങ്ങളുടെ ജനങ്ങളുടെ ആശങ്ക കൂടി കണക്കിലെടുക്കണമെന്നും കര്‍ണാടക അറിയിച്ചു.

Comments are closed.