കാസര്‍കോഡ് ജില്ലയിലെ ആറുപ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തില്‍

കാസര്‍കോട് : കാസര്‍കോഡ് ജില്ലയില്‍ കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ഒരുതരത്തിലും ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല എന്ന് അറിയിച്ച് ജില്ലയിലെ ആറുപ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. തുടര്‍ന്ന് പള്ളിക്കര, ഉദുമ, ചെമ്മനാട്, മധുര്‍, മെഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തുകളിലെയും കാസര്‍കോട് നഗരസഭയിലെയും പ്രദേശങ്ങളാണ് പ്രത്യേക നിരീക്ഷണത്തിലാക്കുക.

ജനങ്ങള്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 9497935780 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമയച്ചാല്‍ മതി. പോലീസ് നേരിട്ട് സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നും പേരും ഫോണ്‍നമ്പറും ആവശ്യമായ സാധനങ്ങളുടെ ലിസ്റ്റും അയക്കണം. കാറില്‍ ഡ്രൈവര്‍ കൂടാതെ ഒരാള്‍ കൂടിയേ അനുവദിക്കൂ. ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ പാടുള്ളൂ. നിര്‍ദേശം ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യും. ഒരു വീട്ടില്‍നിന്ന് ഒന്നിലധികം ആളുകള്‍ കൂട്ടമായി പോകുന്നത് ഒരുതരത്തിലും അനുവദിക്കില്ല എന്നും എ.ജി. വിജയ് സാഖറെ വ്യക്തമാക്കി.

Comments are closed.