യുഎഇയില്‍ കൊവിഡ് ബാധിതരില്‍ കൂടുതലും 22 നും 44 നും ഇടയില്‍ പ്രായമുള്ളവരെന്ന് അബുദാബി ആരോഗ്യവകുപ്പ്

ദുബായ്: യുഎഇയില്‍ കൊവിഡ് ബാധിതരില്‍ എല്ലാ പ്രായക്കാരുടെയും സാമ്പിളുകള്‍ എത്തുന്നെങ്കിലും പോസിറ്റീവ് കേസുകളില്‍ കൂടുതല്‍ 22 മുതല്‍ 44 വയസ്സുവരെ പ്രായമുള്ളവരുടേതാണെന്ന് അബുദാബി ആരോഗ്യവകുപ്പ് ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി അറിയിച്ചു. എന്നാല്‍ ആരോഗ്യ പ്രതിരോധ ശേഷി കൂടുതലുള്ളതിനാല്‍ ഈ പ്രായത്തിലുള്ളവര്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുമുണ്ട്. അതേസമയം ചെറുപ്പക്കാരില്‍ വൈറസ് പടരുന്നത്.

ആരോഗ്യ വിദഗ്ധരെ ആശങ്കയിലാക്കുകയാണ്. അതേസമയം യുഎഇയിലെ കൊവിഡ് പരിശോധന കേന്ദ്രങ്ങളില്‍ ഒരു ദിവസം ലഭിക്കുന്ന 200 സാമ്പിളുകള്‍ എന്നത് 1000 വരെയാക്കി ഉയര്‍ത്താനുള്ള നടപടികള്‍ ഊര്‍ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആണെങ്കില്‍ വീണ്ടും 48 മുതല്‍ 72 മണിക്കൂര്‍ വരെയുള്ള ടെസ്റ്റുകള്‍ നടത്തിയാണ് അത് സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നെഗറ്റീവ് ഫലങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ പുറത്തുവിടുന്നതാണ്.

ദുബായില്‍ രാത്രി എട്ടുമുതല്‍ രാവിലെ ആറുമണിവരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങുന്നതിന് വിലക്കുണ്ട്. ദുബായി നെയ്ഫില്‍ തൊഴിലാളിളുടെ താമസയിടങ്ങളിലെത്തിയുള്ള വൈദ്യ പരിശോധന തുടരുന്നുണ്ട്. അതേസമയം ഒമാനില്‍ ക്വരെന്റെയിന്‍ കാലയളവില്‍ ജോലിക്കു ഹാജരാകുവാന്‍ കഴിയാത്ത സ്വദേശികളില്‍ നിന്നും പരാതി ലഭിച്ച സാഹചര്യത്തില്‍ കൊവിഡ് കാലയളവില്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളുടെ ശമ്പളം കുറക്കരുതെന്ന് ഒമാന്‍ മജ്ലിസ് അല്‍ ശൂറ ഉത്തരവിട്ടു.

Comments are closed.