ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ ആദ്യ മണിക്കൂറുകളില്‍ നേട്ടമുണ്ടായി
മുംബൈ: ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ ആദ്യ മണിക്കൂറുകളില്‍ നേട്ടമായിരുന്നു. സെന്‍സെക്സ് 652.93 പോയിന്റ് അഥവാ 2.3 ശതമാനം ഉയര്‍ന്ന് 29,093.25 ല്‍ എത്തി. നിഫ്റ്റി 50 സൂചിക 199.85 പോയിന്റ് അഥവാ 2.4 ശതമാനം ഉയര്‍ന്ന് 8,480.95 എന്ന നിലയിലാണുള്ളത്. അതേസമയം യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 75.52 എന്ന നിലയിലാണ്.
തിങ്കളാഴ്ച ഡോളറിനെതിരെ 75.65 രൂപയായിരുന്നു മൂല്യം. വേദാന്ത, ഹിന്‍ഡാല്‍കോ, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവയാണ് നിഫ്റ്റി 50 സൂചികയില്‍ നേട്ടമുണ്ടാക്കിയത്. എന്നാല്‍ ജപ്പാനിലെ നിക്കി 225, ഹോങ്കോങ്ങിലെ ഹാംഗ് സെങ് സൂചിക എന്നിവ ആദ്യകാല ഡീലുകളില്‍ 0.8 ശതമാനം ഉയര്‍ന്നു.
ചൈനയിലെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.7 ശതമാനവും കൊറിയയുടെ കോസ്പി 1.6 ശതമാനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി 3.2 ശതമാനം അഥവാ 700 പോയിന്റ് ഉയര്‍ന്ന് തിങ്കളാഴ്ചത്തെ സെഷന് 22,327.48 ല്‍ അവസാനിച്ചു. എസ് ആന്‍ഡ് പി 500 3.4 ശതമാനം ഉയര്‍ന്ന് 2,626.85 ല്‍ എത്തി. ടെക് സമ്പന്നമായ നാസ്ഡാക്ക് കോംപോസിറ്റ് ഇന്‍ഡെക്സ് 3.6 ശതമാനം ഉയര്‍ന്ന് 7,774.15 ലെത്തിയിരുന്നു.
Comments are closed.