കൊവിഡ് 19 : നടന്‍ നിതിന്റെ വിവാഹം മാറ്റിവെച്ചു

ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ തെലുങ്ക് സിനിമപ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ നിതിന്റെ വിവാഹം മാറ്റിവെച്ചു. അടുത്ത മാസം, 16ന് ആയിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്. എട്ട് വര്‍ഷമായി പരിചയമുള്ള നിതിനും ശാലിനിയും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. കുടുംബവും അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്.

ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ നിതിന്‍ തന്നെ ഷെയര്‍ ചെയ്തിരുന്നു. ദുബായ്‌യില്‍ വെച്ചാകും വിവാഹം എന്നായിരുന്നു അറിയിച്ചിരുന്നത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവെച്ചെന്നാണ് നിതിന്‍ അറിയിച്ചത്.

Comments are closed.