കളിക്കാരനെന്ന നിലയില്‍ സ്വയം മെച്ചപ്പെടുന്നതിനുള്ള അവസരം ലഭിക്കണമെന്നാണ് ആഗ്രഹം : ഹാരി കെയന്‍

ലണ്ടന്‍: ടോട്ടന്‍ഹാം വിട്ടേക്കുമെന്ന സൂചനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഹാരി കെയന്‍. ടോട്ടന്‍ഹാം ക്ലബ്ബിനെയും ആരാധകരെയും ഏറെ ഇഷ്ടമാണ്. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ മുന്നേറാന്‍ എത്രത്തോളം കഴിയുമെന്നതിനെ ആശ്രയിച്ചാകും ടോട്ടനത്തില്‍ തുടരണോ എന്ന് തീരുമാനിക്കുകയെന്നും കളിക്കാരനെന്ന നിലയില്‍ സ്വയം മെച്ചപ്പെടുന്നതിനുള്ള അവസരം ലഭിക്കണമെന്നാണ് ആഗ്രഹമെന്നും കെയ്ന്‍ പറയുന്നു.

2004ല്‍ ടോട്ടന്‍ഹാമില്‍ എത്തിയ കെയ്നിന് ക്ലബ്ബുമായി 2024 വരെ കരാറുണ്ട്. എന്നാല്‍ പരിക്ക് കാരണം ജനുവരി മുതല്‍ കെയ്നിന് കളിക്കാനായിരുന്നില്ല. അതേസമയം പ്രീമിയര്‍ ലീഗില്‍ നിലവില്‍ 13ആം സ്ഥാനത്താണ് ടോട്ടനം.

Comments are closed.