മദ്യം കഴിക്കാൻ കുറിപ്പടി നൽകില്ല; നടപടിയെടുത്താൽ ജോലിയിൽ നിന്നും വിട്ടുനിൽക്കും കെ.ജി.ഒ.എം.

തിരുവനന്തപുരം: ഡോക്ടർമാർ നൽകുന്ന കുറിപ്പടി അനുസരിച്ച് മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ(കെ.ജി.എം.ഒ.എ). മ​ദ്യാ​സ​ക്തി മൂലമുള്ള വിഭ്രാന്തി ​കാരണം ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്ന വിവിധ സംഭവങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് സ​ര്‍​ക്കാ​ര്‍ ഇങ്ങനെ ഒരു തീരുമാനംകൈക്കൊണ്ടത്.

എന്നാൽ സർക്കാർ ഉത്തരവ് പ്രകാരം മദ്യത്തിന് കുറിപ്പടി നൽകില്ലെന്നും കുറിപ്പടി നൽകാത്തതിന് നടപടിയെടുത്താൽ ജോലിയിൽ നിന്നും വിട്ടുനിൽകുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടന വ്യക്തമാക്കി. നിലവിലെ ഗുരുതര സാഹചര്യത്തിൽ സർക്കാർ ഡോക്ടർമാർ കൊറോണ രോഗ പ്രതിരോധത്തിൽ ശ്രദ്ധിക്കുകയാണെന്നും അതിനിടെ മദ്യത്തിന് കുറിപ്പടി നൽകേണ്ട ഡോക്ടർമാരുടെ അവസ്ഥ ദൗർഭാഗ്യകരമാണെന്നും കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ജോസഫ് ചാക്കോ പറഞ്ഞു.

കെ.ജി.എം.ഒ.എയുടെ എതിർപ്പ് കടുത്തതോടെ സർക്കാർ തീരുമാനവും വിവാദത്തിലേക്ക് കുതിക്കുകയാണ്.ലോ‌ക്ക്ഡൗണിനെ തുടർന്ന് ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും അടച്ചതോടെ മദ്യം ലഭിക്കാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് മദ്യം വിതരണം ചെയ്യാൻ സർക്കാർ നിർദേശങ്ങൾ പുറത്തിറങ്ങിയിരുന്നു. ഡോക്ടറുടെ കുറിപ്പ് എക്‌സൈസ് ഓഫിസിൽ ഹാജരാക്കി നിശ്ചിത ഫോമിൽ അപേക്ഷിച്ചാൽ ഒരാൾക്ക് 3ലിറ്റർ മദ്യം ലഭ്യമാക്കുമെന്നാണ് സർക്കാർ നിർദേശം.

ഒരാൾക്ക് ഒരു തവണ മാത്രമേ ലിക്കർ പാസ്സ് നൽകുവെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. ഡോക്ടർ നല്‍കുന്ന രേഖയ്‌ക്കൊപ്പം തിരിച്ചറിയൽ രേഖകളും നൽകണമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. അതേ സമയം മ​ദ്യാ​സ​ക്തി മൂലമുള്ള വിഭ്രാന്തി ​മൂലം ആള്‍ക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ച്ച​തെന്ന് ആ​രോ​ഗ്യ​ മ​ന്ത്രി കെ.​കെ.​ശൈല​ജ പറഞ്ഞു. സംസ്ഥാനത്ത് എ​ല്ലാ​വ​ര്‍​ക്കും മ​ദ്യം കു​റി​ച്ചു ന​ല്‍​കാ​ന​ല്ല ഡോ​ക്ട​ര്‍​മാ​രാ​ട് മു​ഖ്യ​മ​ന്ത്രി പറഞ്ഞതെന്ന് ആ​രോ​ഗ്യ​ മ​ന്ത്രി വ്യക്തമാക്കി.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.