സംസ്ഥാനത്ത് ഇന്നലെ ഒരു കോവിഡ് മരണം; ഇന്നലെ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് ഒരു കോവിഡ് മരണം. ഇന്നലെ
7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാസര്‍കോഡ്, തിരുവനന്തപുരം ജില്ലകളില്‍ രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോ കേസുകളാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 215 യി ഉയര്‍ന്നു.

7485 സാമ്ബിളുകള്‍ പരിശോധനക്ക് അയച്ചു. 6381 എണ്ണത്തില്‍ രോഗബാധയില്ലെന്ന് ഉറപ്പായി. ഇന്നലെ 150 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. നേരത്തെ കോവിഡ് 19 സ്ഥിരീകരിച്ച മലയിന്‍ കീഴ് സ്വദേശിയുടെ എട്ട് വയസുള്ള ആണ്‍കുട്ടി, 13 വയസുള്ള പെണ്‍കുട്ടിക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചു.

കാസര്‍കോട് ജില്ലയില്‍ 163 പേര്‍ ആശുപത്രിയില്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി.

പഞ്ചായത്ത്‌ വഴി പട്ടിക തയ്യാറാക്കും. ചുമ, പനി ബാധിച്ചവരെ മുഴുവൻ ടെസ്റ്റ് ചെയ്യും. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ കൊവിഡ് 19 പരിശോധനക്ക് ഐസിഎംആര്‍ അനുമതി നല്‍കിയിട്ടുണ്ട്. മാസ്‌കിന് സംസ്ഥാനത്ത് ക്ഷാമമില്ല. എന്‍ 95 മാസ്‌ക്കുകള്‍ രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.

നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്ക് രോഗബാധയുണ്ടോയെന്ന് പരിശോധന നടത്തും പൊലീസ് വിശദമായ പരിശോധന നടത്തി പങ്കെടുത്തവരുടെ ലിസ്റ്റ് കളക്ടര്‍മാര്‍ മുഖേന നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.