സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം ഇന്ന് തുടങ്ങും

കൊല്ലം: സംസ്ഥാനത്ത് ഇന്ന് സൗജന്യ റേഷൻ വിതരണം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാവിലെ മുതല്‍ ഉച്ചവരെ അന്ത്യോദയ മുന്‍ഗണന വിഭാഗങ്ങള്‍ക്കും ഉച്ചക്ക് ശേഷം മറ്റുള്ളവര്‍ക്കും റേഷന്‍ വിതരണം ചെയ്യും. ഒരു റേഷന്‍ കടയില്‍ ഒരു സമയം അഞ്ച് പേര്‍ മാത്രമേ ഉണ്ടാകാവൂ.

സര്‍ക്കാര്‍ കണക്കാക്കിയ ശാരീരിക അകലം പാലിക്കണം. അതിന് ടോക്കണ്‍ വ്യവസ്ഥ പാലിക്കാം. റേഷന്‍ വീടുകളില്‍ എത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ട് വരുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ല. ജനപ്രതിനിധികളോ രജിസ്റ്റര്‍ ചെയ്ത സന്നദ്ധ പ്രവര്‍ത്തകരുടെയോ സഹായം മാത്രമേ റേഷന്‍ വ്യാപാരികള്‍ സ്വീകരിക്കാവൂ.

സന്നദ്ധ പ്രവര്‍ത്തകരരുടെ സഹായത്തോടെ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും മറ്റും വീടുകളില്‍ റേഷനെത്തിക്കണം. ഇത് സുതാര്യമായി ചെയ്യാനാവണം. റേഷന്‍ കടകളില്‍ തിരക്കുണ്ടാകാന്‍ സാധ്യതയുണ്ട്. തിരക്ക് ഒഴിവാക്കാനും അകലം പാലിക്കാനും ചില ക്രമീകരണം വരുത്തണം.

ഏപ്രിൽ 1
0,1 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്..
ഏപ്രില്‍ 2
2,3 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്..
ഏപ്രില്‍ 3
4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്…
ഏപ്രില്‍ 4
6,7 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക്
ഏപ്രിൽ 5
8,9 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്കും റേഷന്‍ വാങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.