ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107 ആയി ; 8.57 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42,107 ആയി 8.57 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് ലക്ഷത്തോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച അമേരിക്കയില്‍ മരണം 3,867 ആയി. 24 മണിക്കൂറിനുള്ളില്‍ 726 പേരാണ് അമേരിക്കയില്‍ മരണപ്പെട്ടത്. ഇറ്റലിയില്‍ മരണം 12,428 ആയി ഉയര്‍ന്നു. ഒരു ദിവസത്തിനിടെ ഇറ്റലിയിലെ മരണം 837 ആയിരുന്നു.

സ്പെയിനില്‍ 8464 പേര്‍ മരിച്ചു. 24 മണിക്കൂറില്‍ 748 പേരാണ് സ്പെയിനില്‍ മരിച്ചത്. ഫ്രാന്‍സില്‍ കൊവിഡ് മരണം 3523 ആയി. അതേസമയം കടുത്ത വേദന നിറഞ്ഞ രണ്ടാഴ്ചയാണ് മുന്നിലുള്ളതെന്നും ഒരു ലക്ഷം മുതല്‍ 2,40000 പേര്‍ മരിക്കാമെന്നും പ്ലേഗ് സമാനമായ അവസ്ഥയിലെത്തിയെന്നും വരാനിരിക്കുന്ന കഠിന ദിവസങ്ങളെ നേരിടാന്‍ അമേരിക്കന്‍ ജനത സജ്ജമാകണമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

Comments are closed.