തമിഴ്‌നാട്ടിലും തെലങ്കാനയിലും 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: നിസാമുദ്ദിനിലെ ചടങ്ങില്‍ പങ്കെടുത്ത ശേഷം തമിഴ്‌നാട്ടിലും തെലങ്കാനയിലും 65 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്. 2191 വിദേശികള്‍ സമ്മേളനത്തിനെത്തി.

ഇതില്‍ 824 പേര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പോയത് 125 വിദേശികളായിരുന്നു. നിസാമുദ്ദിന്‍ സംഭവത്തിനു ശേഷവും സമൂഹവ്യാപനസ്ഥിതിയില്ലെന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം തമിഴ്‌നാട്ടില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 45 പേരും നിസാമുദ്ദിനില്‍ നിന്ന് പോയവരാണ്. അഞ്ച് പേര്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍.

ആന്ധ്രാപ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ച 15 പേരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കൂടാതെ കേരളം, തമിഴ്‌നാട്, തെലങ്കാന , ആന്ധ്രപ്രദേശ്, കര്‍ണ്ണാടക എന്നീ തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് കൂടുതല്‍ പേര്‍ സമ്മേളനത്തിനു ശേഷം പോയത്.

എന്നാല്‍ മഹാരാഷ്ട്ര, ബീഹാര്‍, അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും ജമ്മുകശ്മീരിലേക്കും ആന്‍ഡമാന്‍ നിക്കോബാറിലേക്കും പോയവരുമുണ്ട് . 15 രാജ്യങ്ങളിലെ പൗരന്‍മാരെങ്കിലും ഉണ്ടായിരുന്നതായി സ്ഥിരീകരണമുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 10 പേരാണ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച് മരിച്ചത് മുംബൈയില്‍ നേരത്തെ മരിച്ച ഫിലിപ്പീന്‍സ് പൗരനും നിസാമുദ്ദിനിലെ സമ്മേളനത്തിലുണ്ടായിരുന്നു.

Comments are closed.