കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മലയാളി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്ക് സബ്‌വേ ജീവനക്കാരനായിരുന്ന പത്തനംതിട്ട സ്വദേശി മരിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തോമസ് ഡേവിഡ് ആണ് മരിച്ചത്.

ചൈനയെ പിന്നിട്ട് അമേരിക്കയില്‍ കൊവിഡ് വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 3800 ആയി. അതേസമയം രാജ്യത്ത് 2,40,000 പേര്‍ മരിക്കാന്‍ സാധ്യതയെന്നാണ് വൈറ്റ് ഹൈസ് പറയുന്നത്. എന്നാല്‍ അമേരിക്കയില്‍ കുറഞ്ഞത് ഒരുലക്ഷം പേരെങ്കിലും മരിക്കും. പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറയുന്നു.

Comments are closed.