നിസാമുദ്ദിനിലെ തബ്‌ലീഗില്‍ ദില്ലിയില്‍ നിന്ന് 4000 പേര്‍ പങ്കെടുത്തു ; 69 പേര്‍ കേരളത്തില്‍ നിന്നും

ദില്ലി: നിസാമുദ്ദിനിലെ തബ്‌ലീഗില്‍ ദില്ലിയില്‍ നിന്ന് മര്‍ക്കസ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് 4000 പേരും കേരളത്തില്‍ നിന്ന് 69 പേര്‍ ഉണ്ടായിരുന്നെന്നുമാണ് സൂചന. 2191 വിദേശികള്‍ സമ്മേളനത്തിനെത്തി. ഇതില്‍ 824 പേര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി.

എന്നാല്‍ നിസാമുദ്ദിനിലെ ചടങ്ങില്‍ പങ്കെടുത്ത് തമിഴ്‌നാട്ടിലേക്കും തെലങ്കാനയിലേക്കും മടങ്ങിയ 65 പേര്‍ക്ക് കൂടി കൊവിഡ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടിലേക്ക് പോയത് 125 വിദേശികായിരുന്നു. അതേസമയം ചടങ്ങില്‍ പങ്കെടുത്ത രണ്ടായിരത്തിലധികം പേര്‍ സംസ്ഥാനങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ചെറിയ മുറികളില്‍ ആയിരത്തഞ്ഞൂറോളം പേരാണ് തിങ്ങിഞെരുങ്ങി കഴിഞ്ഞത്.

Comments are closed.