കൊവിഡ് 19 ഗള്‍ഫില്‍ ഇന്ന് മൂന്ന് മരണം ; ഇതോടെ ആകെ മരണസംഖ്യ 21 ആയി

മസ്‌കറ്റ്: കൊവിഡ് 19 വ്യാപനം തുടരുമ്പോള്‍ ഗള്‍ഫില്‍ ഇന്ന് മൂന്ന് മരണം. ഇതോടെ ആകെ മരണസംഖ്യ 21 ആയി. അതേസമയം സൗദിയില്‍ 110 പേര്‍ക്കും, യുഎഇയില്‍ 31 ഇന്ത്യക്കാരടക്കം 53, ഖത്തര്‍ 59, കുവൈത്ത് 19, ഒമാന്‍ 13 പേര്‍ക്കും ഇന്നു പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ദുബായില്‍ മലയാളികളടക്കമുള്ള വിദേശികള്‍ ഏറെ താമസിക്കുന്ന ദേരയിലെ അല്‍റാസ് മേഖലയിലേക്ക് ഇന്ന് മുതല്‍ രണ്ടാഴ്ച പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. കൂടാതെ അല്‍റാസിലേക്കുള്ള റോഡുകളും സിഗ്നലുകളും അടച്ചിട്ടു. അതേസമയം മാര്‍ച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച താമസവിസകള്‍ മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി നീട്ടി നല്‍കാന്‍ യു എ ഇ തീരുമാനിച്ചു.

സാമൂഹ്യ വ്യാപനം ആരംഭിച്ചിട്ട് ഒരാഴ്ച പിന്നുമ്പോള്‍ രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഉയരുമെന്നാണ് ഒമാന്‍ ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്. അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്നും ധാരാളം സ്വദേശി വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തിയ സാഹചര്യത്തില്‍ വരുന്ന രണ്ടു ആഴ്ച നാര്‍ണായകമാണെന്നും ആരോഗ്യ മന്ത്രി ഡോക്ടര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സൈദി പറഞ്ഞു. കൊവിഡ് പശ്ചതലത്തില്‍ കമ്പനികള്‍ പ്രതിസന്ധി നേരിടുന്നെങ്കിലും ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിരിക്കണമെന്ന് ഖത്തര്‍ നിര്‍ദ്ദേശിച്ചു. ആവശ്യമെങ്കില്‍ ലോണ്‍ ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Comments are closed.