പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭവാന നല്‍കി പ്രധാനമന്ത്രിയുടെ അമ്മ

അഹമ്മദാബാദ് : കൊവിഡ് 19 പ്രതിരോധത്തിനായി പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിലേക്ക് തന്റെ സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 25,000 രൂപ സംഭവാന നല്‍കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ മോദി.

അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കണമെന്ന് നരേന്ദ്ര മോദി വ്യക്തികള്‍, സംഘടനകള്‍, വ്യവസായ പ്രമുഖര്‍ എന്നിവരോടെല്ലാം അഭ്യര്‍ത്ഥിച്ചിരുന്നതിനെത്തുടര്‍ന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ ഫണ്ടിലേക്ക് നല്‍കിയിരുന്നു. കൂടാതെ ദലൈ ലാമയും പിഎം കെയേഴ്സിലേക്ക് സംഭാവന നല്‍കുമെന്ന് അറിയിച്ചതായാണ് വിവരം.

Comments are closed.